 
തൊടിയൂർ: വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലേലിഭാഗം കുട്ടായി ഭവനത്തിൽ നടേശൻ - തങ്കമണി ദമ്പതികളുടെ മകൻ അഖിലാണ് (27) മരിച്ചത്. ഞായറാഴ്ച രാത്രി 10.30 നാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ മരിക്കുകയാണെന്നറിയിച്ച ശേഷം കൂട്ടുകാരുമായുള്ള വാട്ട്സ് ആപ്പ് വീഡിയോ കാൾ ഓൺ ചെയ്തു വച്ചിട്ടാണ് ഇദ്ദേഹം തൂങ്ങിയത്. വാട്ട്സ്ആപ്പ് കണ്ട സുഹൃത്ത് പിതാവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് പറയുന്നു. കൊവിഡ് പരിശോധയും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷം മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.