diamond

നോ​ർ​ഡി​ലി​ൻ​ഗെ​ൻ ഒ​രു കൊച്ചു പട്ടണമാണ്. ജ​ർമ്മനി​യി​ലെ ബ​വേ​റി​യ എ​ന്ന സം​സ്ഥാ​ന​ത്തെ ഒരു കൊച്ചു നഗരം. പെട്ടെന്ന് കാണുമ്പോൾ ജ​ർ​മ്മനി​യി​ലെ മ​റ്റു പട്ടണങ്ങളെ ​പോ​ലെ ക​ൽ​ഭി​ത്തി​ക​ളും ഓ​ടു​കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര​ക​ളു​മു​ള്ള അനേകം കെ​ട്ടി​ട​ങ്ങ​ൾ നി​റ​ഞ്ഞ ഒ​രു സാ​ധാ​ര​ണ നഗരം പോലെ തോന്നും. എന്നാൽ, ഈ കെട്ടിടങ്ങൾക്ക് ഒരു സവിശേഷതയുണ്ട്. കെ​ട്ടി​ട​ങ്ങ​ളു​ടെ ചുവരുകൾ ഒ​രു മൈ​ക്രോ​ സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് നോക്കിയാൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള ന​ഗ​ര​മെ​ന്ന് ​നോ​ർ​ഡി​ലി​ൻ​ഗെ​നെ വി​ളി​ക്കും. ഈ ​ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് 72,000 മൈ​ക്രോ​സ്കോ​പ്പിക് വ​ജ്ര​ങ്ങ​ളാ​ണ് എന്ന് അറിഞ്ഞാൽ ആളുകൾ അമ്പരക്കും. 150 ല​ക്ഷം വ​ർ​ഷം മുമ്പ് ബ​ഹി​രാ​കാ​ശ​ത്തു​ നി​ന്നെ​ത്തി​യ ഭീമൻ ഉ​ൽ​ക്ക ഇവിടെ പ​തി​ച്ച​താ​യി പ​ഠ​ന​ങ്ങ​ൾ പറയുന്നു. സെ​ക്ക​ൻ​ഡി​ൽ 15.5 മൈ​ൽ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഈ ​ഉ​ൽ​ക്ക​യ്ക്ക് ഒ​രു കി​ലോ​മീ​റ്റ​റോ​ളം വി​സ്താ​ര​വും 300 ല​ക്ഷം ട​ൺ ഭാ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ഈ ​ഉ​ൽ​ക്ക ഭൂ​മി​യി​ൽ പ​തി​ച്ച​പ്പോ​ഴു​ണ്ടാ​യ ഉ​യ​ർ​ന്ന താ​പ​വും മ​ർദ്ദ​വും നി​മി​ത്തം ഉ​ൽ​ക്ക ഉ​രു​കു​ക​യും ഗ്ലാ​സ്, ക്രി​സ്റ്റ​ൽ, വ​ജ്രം എ​ന്നി​വ അ​ട​ങ്ങി​യ ഒ​രു​ത​രം ക​ല്ല് രൂ​പ​പ്പെ​ടു​ക​യും ചെ​യ്തുവെന്നും പറയുന്നു. പിന്നീട് ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷമാണ്, കൃത്യമായി പറഞ്ഞാൽ എ​. ഡി 898ൽ ​ഇ​വി​ടെ മ​നു​ഷ്യ​വാ​സം ആ​രം​ഭിച്ചത്. എ​ന്നാ​ൽ, അ​ന്ന് ഇ​വി​ടെ എ​ത്തി വീ​ടു​വ​ച്ച് താ​മ​സി​ച്ച​വ​ർ​ക്ക് ത​ങ്ങ​ൾ ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം വ​ജ്രസാ​ന്ദ്ര​ത​യു​ള്ള സ്ഥ​ല​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു എന്നതാണ് കൗതുകകരമായ വസ്തുത.

ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ജ്ര​ങ്ങ​ൾ ഇ​വി​ടെ ചി​ത​റിക്കി​ട​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ ന​ഗ്നനേ​ത്ര​ങ്ങ​ൾ​ കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ത​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത് എ​ന്തൊ​ക്കെ​യോ സവിശേഷതകളു​ള്ള ക​ല്ലുകൾക്ക് മു​ക​ളി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യെങ്കിലും നോ​ർ​ഡി​ലി​ൻ​ഗെ​ൻ​കാ​ർ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യാ​നും മ​റ്റും ഈ ​ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു. അ​ഗ്നിപ​ർ​വ​ത സ്ഫോ​ട​ന​ത്തി​ലോ മ​റ്റോ രൂ​പ​പ്പെ​ട്ട​താ​ണ് ഈ ​ക​ല്ലു​ക​ൾ എ​ന്നാ​ണ് ആ​ളു​ക​ൾ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 1960ലാ​ണ് ഇ​ത് ചിതറിയ ഉൽക്കയുടെ ഭാഗങ്ങളാണെ​ന്ന് ലോ​കം തി​രി​ച്ച​റി​ഞ്ഞ​ത്. വ​ജ്ര​ക്ക​ല്ലു​കളാണെങ്കി​ലും അ​വ​യു​ടെ വ​ലുിപ്പം 0.33 മി​ല്ലി​മീ​റ്റ​റി​ലും കു​റ​വാ​യ​തി​നാ​ൽ വി​ല​ ല​ഭി​ക്കി​ല്ല.