കൊല്ലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങരയിൽ സംഘടിപ്പിച്ച നിൽപ്പ് സമരം സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, നാല് ഗഡു ക്ഷാമാശ്വാസ കുടിശിക നൽകുക, ഒ.പി ചികിത്സയും ഓപ്ഷൻ സൗകര്യവും ഉൾപ്പെടുത്തി ആരോഗ്യ ഇൻഷ്വറൻസ് ഉടൻ പ്രാബല്യത്തിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

അസോ. നിയോജക മണ്ഡലം പ്രസിഡന്റ് വാര്യത്ത് മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി. ജ്യോതിപ്രകാശ്, കോൺഗ്രസ് ശക്തികുളങ്ങര സൗത്ത് മണ്ഡലം പ്രസിഡന്റ് നിസാർ കലതിക്കാട്, അസോ. യൂണിറ്റ് സെക്രട്ടറി എം.ടി. ജയരാജ്, കെ. മുരളീധരൻപിള്ള, കെ.ജി. ഷഡാനനൻ തുടങ്ങിയവർ സംസാരിച്ചു.