kattilmekkathil

ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിൽ കൊവിഡ് വ്യാപനം മൂലം നിറുത്തിവച്ചിരുന്ന ദർശനം ഇരുപത്തിയഞ്ചാം തീയതി മുതൽ പുനരാരംഭിക്കും. 10നും 65നും ഇടയിൽ പ്രായമുള്ള 250 പേർക്കാണ് ദിവസേന ദർശനസൗകര്യം അനുവദിക്കുന്നത്. ചുറ്റമ്പലത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ല. 31 വരെ വഴിപാടുകളോ പ്രസാദവിതരണമോ ഉണ്ടായിരിക്കില്ല. രാവിലെ 6.30 മുതൽ 11 വരെയും വൈകിട്ട് 5 മണി മുതൽ 6.30 വരെയുമായിരിക്കും ദർശന സമയമെന്നും ക്ഷേത്രസംബന്ധമായ എല്ലാ വിവരങ്ങളും Kattil Mekkathil Sree Devi Temple എന്ന ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ലഭ്യമാണെന്നും ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, സെക്രട്ടറി ടി. ബിജു എന്നിവർ അറിയിച്ചു.