
കൊല്ലം: വാടി സാബു നിവാസിൽ എസ്. റോബർട്ട് (റിട്ട. റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ-74) നിര്യാതനായി. വാടി - തങ്കശേരി മത്സ്യത്തൊഴിലാളി സഹകരണ സംഘം സ്ഥാപക നേതാവും മുൻ പ്രസിഡന്റും കെ.എൽ.സി.എ മുൻ ജില്ലാ കമ്മിറ്റി അംഗവും കോസ്റ്റൽ അർബൻ ബാങ്ക് ഉപദേശക സമിതി കൺവീനറുമായിരുന്നു. സംസ്കാരം 28ന് വൈകിട്ട് 4ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എം. ഫ്ളോറൻസ് (ഡയറക്ടർ ബോർഡ് മെമ്പർ, കോസ്റ്റൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: ആനി ക്രിസ്റ്റഫർ (സീനിയർ നഴ്സ്, ബെന്റിഗോ ഹെൽത്ത്കെയർ നഴ്സിംഗ് യൂണിറ്റ് ഹെഡ്, ആസ്ട്രേലിയ), ഇഗ്നേഷ്യസ് റോബർട്ട് (സർവേയർ ഗ്രേഡ് 1, സർവേ ഭൂരേഖ വകുപ്പ്). മരുമക്കൾ: ക്രിസ്റ്റഫർ വർഗീസ് (ആസ്ട്രേലിയ), ഷീജ ജോസഫ് (അദ്ധ്യാപിക, മാലി ദ്വീപ്).