pho
പുനലൂർ ഇ.എസ്.ഐ ആശുപത്രി കെട്ടിടങ്ങൾക്ക് സമീപം വളർന്ന് ഉയർന്ന കാട്കൾ ചെയ്യുന്നു..

കേരളകൗമുദി വാർത്ത തുണയായി

പുനലൂർ:അധികൃതരുടെ അവഗണനയെ തുടർന്ന്കാട് മൂടി തകർച്ചയിലായ പുനലൂരിലെ ഇ.എസ്.ഐ ആശുപത്രി കെട്ടിടം നവീകരിച്ച് മോടി പിടിപ്പാക്കാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി തൃശൂരിൽ നിന്നെത്തിയ ചീഫ് എൻജിനിയർ ചെറിയാന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ ആശുപത്രി കെട്ടിടവും അനുബന്ധ സ്ഥാപനങ്ങളും നവീകരിക്കാൻ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി.തുടർന്ന് ആശുപത്രിക്ക് ചുറ്റും വളർന്ന കാട് താത്ക്കാലികമായി നീക്കി.ഇനി ജെ.സി.ബി.ഉപയോഗിച്ച് കാട് പൂർണ്ണമായും നീക്കം ചെയ്യും.

മന്ത്രി വാർത്ത കണ്ടു ,​ നടപടിയായി

ആശുപത്രിയുടെ ദുരിതാവസ്ഥ കേരളകൗമുദി വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്നാണ് പുനലൂരിലെ ശിവൻകോവിൽ റോഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ആതുരാലയവും അനുബന്ധ സ്ഥാപനങ്ങളും നവീകരിച്ച് മോടി പിടിപ്പിക്കാൻ ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം ഇന്നലെ പുനലൂരിലെ ഇ.എസ്.ഐ ആശുപത്രിയിൽ എത്തിയത്.കഴിഞ്ഞ ആഴ്ചയിൽ എത്തിയ ഉദ്യോഗസ്ഥർ ആശുപത്രിയോട് ചേർന്ന ഡിസ്പെൻസറിയുടെ അറ്റകുറ്റ പണികൾക്കായുളള 30ലക്ഷം രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.എന്നാൽ ആശുപത്രി കെട്ടിടവും അനുബന്ധ സ്ഥാപനങ്ങളും സമീപ പ്രദേശങ്ങളും കൂടുതൽ തുക ചെലവഴിച്ച് മെച്ചപ്പെട്ടനിലയിൽ നവീകരിക്കാനുളളഎസ്റ്റിമേറ്റാണ് ഇന്നലെ തയ്യാറാക്കിയത്.

തൊഴിൽ വകുപ്പിന്റെ നിയന്ത്രണത്തിൽ നവീകരണം

ആശുപത്രിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കല്ലടയാറിൻെറ തീരത്ത് സംരക്ഷണ വേലി സ്ഥാപിക്കൽ, കെട്ടിടം നവീകരിക്കൽ, പുതിയ ശൗചാലം നിർമ്മിക്കൽ അടക്കമുളള പ്രവർത്തികൾ ഉൾപ്പെടുത്തിയ എസ്റ്റേറ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.കേന്ദ്ര സർക്കാരിൻെറ നിയന്ത്രണത്തിലാണ് ഈ ആതുരാലയം പ്രവർത്തിക്കുന്നത്.എന്നാൽ ഇ.എസ്.ഐ കോർപ്പറേഷന്റെ ചുമതലയുളള ആതുരാലയം സംസ്ഥാന തൊഴിൽ വകുപ്പിൻെറ നിയന്ത്രണത്തിൽ നവീകരിച്ച് മോടി പടിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.അര നൂറ്റാണ്ടായി കാട് വളർന്ന് ഉയർന്ന ആതുരായത്തിൻെറ കോൺക്രീറ്റ് മേൽക്കൂരയും പാർശ്വഭിത്തികളും ഇളകി വീഴുന്നത് പതി സംഭവമായി മാറിയിരുന്നു.

രണ്ട് ഡോക്ടർമാർ ഉൾപ്പടെ പത്തിൽ അധികം ജീവനക്കാർ സേവനം അനുഷ്ടിക്കുന്ന ആശുപത്രി കെട്ടിടം നവികരിച്ച് നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും ഇ.എസ്.ഐ കോർപ്പറേഷൻ അധികൃതർക്കും നിരവധി തവണ കത്തുകൾ നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ നീണ്ട് പോയി.ഇപ്പോൾ പത്രത്തിൽ വാർത്ത വന്നതിനെ തുടർന്നാണ് ബന്ധപ്പെട്ടവർ ആശുപത്രി നവീകരിച്ച് മോടി പിടിക്കാൻ തയ്യാറായത്.

ഡോ.ദീപു