bdj
ബി.ഡി.ജെ.എസ്.പുനലൂർ നിയോജക മണ്ഡലത്തിൽ നിന്നും പുതിയതായി പാർട്ടിയിൽ ചേർന്ന വരെ ജില്ലാ പ്രസിഡൻറും, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറിയുമായ വനജ വിദ്യാധരൻ ഷാൾ അണിയിച്ച് വരവേൽക്കുന്നു.

പുനലൂർ:ബി.ഡി.ജെ.എസ് പുനലൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാർ,സെക്രട്ടറിമാർ തുടങ്ങിയ ഉപരി കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തക യോഗം പുനലൂരിൽ സംഘടിപ്പിച്ചു.എസ്.എൻ.ഡി.പിയോഗം അസി.സെക്രട്ടറിയും, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ വനജ വിദ്യാധരൻ യോഗം ഉദ്ഘാടനം ചെയ്തു. പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഏരൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അടുക്കളമൂല ശശിധരൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഞ്ചൽ കൃഷ്ണൻ കുട്ടി, ബി.ഡി.എം.എസ്.ജില്ലാ ,നിയോജക മണ്ഡലം നേതാക്കളായ കലയനാട് ഗീത, വിജയമ്മ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ആർച്ചൽ ശ്രീകുമാറിനെ ജില്ലാ പ്രസിഡന്റ് ചടങ്ങിൽ നോമിനേറ്റ് ചെയ്തു.തുടർന്ന് പുതിയതായി പാർട്ടിയിൽ ചേർന്നവരെ ഷാൾ അണിയിച്ച് വരവേറ്റു.