
711 പേർ രോഗമുക്തർ
കൊല്ലം: ജില്ലയിൽ ഇന്നലെ 742 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. സമ്പർക്കത്തിലൂടെ 737 പേർ രോഗബാധിതരായി. രണ്ട് പേരുടെ രോഗഉറവിടം വ്യക്തമല്ല.
കൊല്ലം തെക്കേകര സ്വദേശി കൃഷ്ണൻകുട്ടി (80), കുണ്ടറ സ്വദേശി സുദർശൻപിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാൽ (36), പുതുവൽ സ്വദേശി ക്ലെമന്റ് (69), കല്ലുംതാഴം സ്വദേശി ഇസ്മെയിൽ സേട്ട് (73) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്നലെ 711 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6801 ആയി.