കുന്നത്തൂർ : ശൂരനാട് വടക്ക് തെക്കേമുറി എണ്ണശ്ശേരി മലനട ക്ഷേത്രത്തിൽ ഒരു വർഷം മുമ്പ് നടന്ന മോഷണ കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കൽ ചെറുകുന്നം തിരങ്കാലയിൽ സുനിൽ (27) ആണ് അറസ്റ്റിലായത്.പകൽ സമയങ്ങളിൽ ബൈക്കിൽ ഒറ്റയ്ക്ക് കറങ്ങി നടന്ന് സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം രാത്രികാലങ്ങളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. വിവിധ ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ട്.എണ്ണശ്ശേരി മലനടയിലെ നിരീക്ഷണ കാമറയിൽ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.വിരലടയാളവും ലഭിച്ചിരുന്നു.ഇവിടെ നിന്നും സി.സി.ടി.വി കാമറകളും കാണിക്ക വഞ്ചിയിലെ പണവും കവർന്നിരുന്നു.കാമറകൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.