s
കടയ്ക്കൽ തിരുവനന്തപുരം കെ എസ് ആർ ടി സി ബോണ്ട് സർവീസ് മുല്ലക്കര രത്‌നാകരൻ എം എൽ എ ഉദ്ഘാടനം ചെയുന്നു

കടയ്ക്കൽ: കെ .എസ്. ആർ .ടി. സിയുടെ ബസ് ഓൺ ഡിമാന്റ് (ബോണ്ട്) സർവീസ് മുല്ലക്കര രത്‌നാകരൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്ഥിരയാത്രക്കാർക്ക് വേണ്ടിയാണ് സർവീസ്. എല്ലാ യാത്രക്കാർക്കും സീറ്റ് ഉറപ്പാക്കുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ കെ. എസ് .ആർ .ടി .സി യുടെ ഈ നോൺ സ്റ്റോപ്പ്‌ സർവീസ് ഉറപ്പ് നൽകുന്നു. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8.30ന് കടയ്ക്കൽ നിന്ന് സർവീസ് ആരംഭിക്കും. തിരിച്ച് വൈകിട്ട് 5.00 ന് കിഴക്കേകോട്ടയിൽ നിന്ന് കടയ്ക്കലിലേക്ക് പുറപ്പെടും. ഉദ്ഘാടന യോഗത്തിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡി.ടി.ഒ സുദർശൻ സ്വാഗതം ആശംസിച്ചു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും യാത്രികരും ചടങ്ങിൽ പങ്കെടുത്തു.