vyapari
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ശക്തികുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ഏരിയാ വൈസ് പ്രസിഡന്റ് സുനിൽ പനയറ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ശക്തികുളങ്ങര യൂണിറ്രിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ദേശീയപാതാ വികസനത്തിന് ഒഴിപ്പിക്കുന്ന വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, തൊഴിൽ നഷ്ടപ്പെടുന്ന കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക, കൊവിഡിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നത് അവസാനിപ്പിക്കുക, കോർപ്പറേഷൻ വർദ്ധിപ്പിച്ച ലൈസൻസ് ഫീസ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സമിതി കൊല്ലം ഏരിയാ വൈസ് പ്രസിഡന്റ് സുനിൽ പനയറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ എസ്. സോമൻ, എൻ.രാജു, ഷിബു ആനന്ദ്, അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.