 
കൊല്ലം: വീട്ടുപരിസരത്ത് നിന്ന് പത്തടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ഇരവിപുരം തെക്കേ നഗർ 150 ൽ മുരളിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് ബുധനാഴ്ച സന്ധ്യയോടെ മലമ്പാമ്പിനെ കണ്ടത്. പൊലീസിന്റെ നിർദ്ദേശ പ്രകാരം വിമൽകാവുങ്ങൽ, അനുപ് പള്ളിമുക്ക് എന്നിവരുടെ നേതൃത്വത്തിലെത്തിയ യുവാക്കളുടെ സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ കൊല്ലത്ത് വനം വകുപ്പ് ഓഫീസിലെത്തിച്ച് ഉദ്യോഗസ്ഥർക്ക് കൈമാറി. അമ്പതു കിലോയോളം തൂക്കമുള്ള പാമ്പിനെ ഇന്ന് വനത്തിൽ ഉപേക്ഷിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.