mm
ഷിബു

രണ്ടു പേർക്ക് പരിക്ക്

കടയ്ക്കൽ : പാരിപ്പള്ളി മടത്തറ റോഡിൽ കടയ്ക്കൽ ദർപ്പക്കാടിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്. പാങ്ങലുകാട് അഴകത്തുവിള ഷിജു ഭവനിൽ ഷിബുവാണ് (46) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴര മണിക്കാണ് അപകടമുണ്ടായത്. വീട്ടിൽ നിന്ന് പാങ്ങലുകാട്ടിലേക്ക് പോകുന്നതിനായി ഇടറോഡിൽ നിന്ന് പാരിപ്പള്ളി മടത്തറ റോഡിലേക്ക് കയറുമ്പോഴാണ് അപകടം നടന്നത്. എതിർദിശയിൽ നിന്ന് അമിതവേഗതയിലെത്തിയ ഇരുചക്രവാഹനം ഷിബുവിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളിലെ യാത്രികരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ പത്തുമണിയോടെ മരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ശരത്തും ഇന്ദ്രജിത്തും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബു സി.പി.എം സ്വാമിമുക്ക് മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ :സതി. മക്കൾ :ഷിജു, ഷിജി.