അഞ്ചാലുംമൂട്: കൊവിഡിന്റെ പേരിൽ കടകളുടെ പ്രവർത്തനം തടസപ്പെടുത്തുന്ന അശാസ്ത്രീയ മാർഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ തൃക്കടവൂർ സോണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കുന്ന സ്ഥല ഉടമയ്ക്ക് മാത്രമല്ല വ്യാപാരികൾക്കും സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന സമിതിയുടെ മുൻ ആവശ്യം അടിയന്തരമായി നടപ്പിലാക്കണമെന്നും സമരത്തിൽ ആവശ്യപ്പെട്ടു.