devi-priya
ദേവിപ്രിയ മുടിയിൽ

കൊല്ലം : ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ കെമിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ദേവിപ്രിയ മുടിയിലിന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ എൻജിനിയേഴ്‌സിന്റെ 2020-ലെ സ്‌കെയിൽ അപ്പ് സ്‌പോൺസർ ലേഖന മത്സരത്തിൽ 500 അമേരിക്കൻ ഡോളറിന്റെ സ്‌കോളർഷിപ്പ് ലഭിച്ചു. ടി.കെ.എം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ പ്രസ്തുത ചാപ്റ്ററിനെ പ്രതിനിധീകരിച്ചാണ് ദേവിപ്രിയ ചെവ്‌റോൺ കോർപ്പറേഷൻ സ്‌പോൺസർ ചെയ്യുന്ന ഈ ആഗോള മത്സരത്തിൽ പങ്കെടുത്തത്. 2020ലെ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ എൻജിനിയേഴ്‌സിന്റെ വെർച്വൽ വാർഷിക യോഗത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. ലോകത്തിലെ പ്രശസ്തമായ സർവകലാശാലകളിലെ വിദ്യാർത്ഥികളോട് മത്സരിച്ചാണ് ദേവിപ്രിയ ഈ നേട്ടം കരസ്ഥമാക്കിയത്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ എൻജിനിയേഴ്‌സിന്റെ കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്റ്സ് ചാപ്റ്ററാണ് ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ കെമിക്കൽ വിഭാഗത്തിന്റേത്.