aadichanalloor
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ വികസനരേഖ ജി.എസ്. ജയലാൽ എം.എൽ.എ പ്രകാശനം ചെയ്യുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ 2015 മുതൽ 2020 വരെ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വികസനരേഖ ജി.എസ്. ജയലാൽ എം.എൽ.എ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ അഞ്ച് വർഷക്കാലം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററിയും ഇതോടൊപ്പം പുറത്തിറക്കി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. അജയകുമാർ, മുൻ വൈസ് പ്രസിഡന്റ് സരസമണി, പഞ്ചായത്ത് അംഗങ്ങളായ മധുസൂദനൻ, ബിജി രാജേന്ദ്രൻ, റംല ബഷീർ, അസി. സെക്രട്ടറി അൻവർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.