പുനലൂർ:നഗരസഭയിലെ പത്തേക്കർ ചേരിക്കോണം നെട്ടൂർ കിഴക്കതിൽ വീട്ടിൽ വിജേഷിനെ(35) വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പുനലൂർ പൊലിസ് അറസ്റ്റ് ചെയ്തു.പുനലൂർ പത്തേക്കർ ചേരിക്കോണം പ്രീതി ഭവനിൽ പാർത്ഥിപൻ(21), ചേരിക്കോണം പ്രകാശ് ഭവനിൽ മാരിമുത്ത്(23) എന്നിവരെയാണ് പുനലൂർ സി.ഐ.ബിനു വർഗീസിന്റെ നേതൃത്വത്തിലുളള പൊലിസ് അറസ്റ്റ് ചെയ്തത്.പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി സി.ഐ അറിയിച്ചു. യുവാക്കൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലിസ് പറഞ്ഞു.