 
കുന്നത്തൂർ : കൊല്ലം - തേനി ദേശീയപാതയിൽ ചക്കുവള്ളിയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഭാര്യ മരിച്ചതിന് പിന്നാലെ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. പോരുവഴി മലനട ശ്രീനിലയത്തിൽ ശ്രീപാലനാണ് (56) മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴിന് ചക്കുവള്ളി ടൗണിലായിരുന്നു അപകടം. പുതിയകാവിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാൻ പോയ ദമ്പതികളെ അമിതവേഗതയിൽ വന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഭാര്യ ബീന (48) അപ്പോൾ തന്നെ മരിച്ചിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീപാലൻ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടയാണ് മരിച്ചത്. മരപ്പണി തൊഴിലാളിയായിരുന്നു. മക്കൾ:ശ്രീനാ ലക്ഷ്മി, ശ്രീനാഥ്.