ppe
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ അഴീക്കൽ കുടുബ ആരോഗ്യ കേന്ദ്രത്തിലേക്ക് പി. പി .ഇ കിറ്രും സർജിക്കൽ മാസ്കും കൈമാറുന്നു

ആലപ്പാട് : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ അഴീക്കൽ കുടുബ ആരോഗ്യ കേന്ദ്രത്തിലേക്ക് പി. പി .ഇ കിറ്റ്, സർജിക്കൽ മാസ്ക് എന്നിവ കൈമാറി. ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറിയും ആലപ്പാട് ഗ്രാമപഞ്ചായത്ത് അംഗവും ആയ എസ്‌. കമലം,പ്രിൻസിപ്പൽ ജയ സോമൻ, ഗൈഡ് ക്യാപ്റ്റൻ ബിന്ദു. എം എസ്‌, മെഡിക്കൽ ഓഫീസർ ഡോ.അരുൺ എന്നിവർ പങ്കെടുത്തു.