 
കൊല്ലം: മിസോറാം മുൻ ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിൽ നടന്ന കൂട്ടായ്മ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സാംരാജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജിൻ, ബി.ജെ.പി കടപ്പാക്കട ഏരിയാ പ്രസിഡന്റ് അഭിലാഷ്, വിഷ്ണു, മനുലാൽ, വിഷ്ണു എന്നിവർ സംസാരിച്ചു.