dr-venugopal

കൊല്ലം: ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം മേധാവിയും ചീഫ് കൺസൾട്ടന്റുമായ ഡോ. കെ. വേണുഗോപാലിന് ഈ വർഷത്തെ ദേശീയതല കൊവിഡ് വാരിയർ അവാർഡ് ലഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡ്. നവംബർ ഒന്നിന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപഥ് നായക് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ ഓൺലൈനായി അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കും (വെർച്വൽ അവാർഡ് ദാന ചടങ്ങ്). നിരവധി അന്തർദേശീയ, ദേശീയ, സംസ്ഥാന സർക്കാർ അവാർഡുകൾ നേടിയ ഡോ. വേണുഗോപാൽ ആലപ്പുഴ ചന്ദനക്കാവിൽ സ്ഥിരതാമസമാണ്. കൊല്ലം മൺറോത്തുരുത്ത് സ്വദേശിയാണ്.