road
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുനന്തിനായി വെട്ടിമുറിച്ച ഓടനാവട്ടം വാപ്പാല റോഡ്

ഓയൂർ : ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിമുറിച്ച ഓടനാവട്ടം വാപ്പാല റോഡിലെ യാത്ര ദുരിതത്തിൽ. മികച്ച ഗുണനിലവാരത്തോടെ ടാറിംഗ് നടത്തിയിട്ട് നാളുകളേറെയായിട്ടില്ലാത്ത റോഡിന്റെ ഭൂരിഭാഗവും വെട്ടിമുറിച്ച നിലയിലാണ്. മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് ടാറിംഗ് നടത്താൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണി നടത്താത്ത് മൂലം അപകടങ്ങൾ പതിവായിരിക്കുകയാണ്.അടിയന്തരമായി റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.