photo
തെന്മല പഞ്ചായത്തിലെ ചിറ്റാലംകോട്ട് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പൊതുസ്മശാനം

1 കോടി രൂപ നിർമ്മാണച്ചെലവ്

പുനലൂർ:തെന്മല ഗ്രാമ പഞ്ചായത്തിലെ ചിറ്റാലംകോട്ട് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ശാന്തിതീരം പൊതുശ്മശാനവും പ്ലാസ്റ്റിക് ബെയിലിംഗും ഇന്ന് രാവിലെ 11ന് സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു നാടിന് സമർപ്പിക്കും.

ബെയിലിംഗ് പദ്ധതിയും

അഞ്ചൽ ബ്ലോക്ക്പഞ്ചായത്തിൽ നിന്നും അനുവദിച്ച 84 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 16 ലക്ഷ രൂപയും ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും ഹരിത സേന സ്വരൂപിക്കുന്ന പ്ലസ്റ്റിക് ഉത്പ്പന്നങ്ങൾ ശേഖരിക്കുന്ന ബെയിലിംഗ് പദ്ധതിയിലേക്ക് മെഷ്യനുകൾ വാങ്ങാൻ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തത് 43 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 7ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങ്

ഇടമൺ സത്രം ജംഗ്ഷനിലെ പി.വിജയൻ സ്മാരക ഹാളിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ര‌ഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിക്കും.മുൻ എം.എൽ.എ.പി.എസ്.സുപാൽ, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.ബാലചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡ‌ന്റ് ആർ.ലൈലജ, വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥ പിളള, ജി.ശ്രീധരൻ പിള്ള തുടങ്ങിയവർ സംസാരിക്കും.