photo
സുധീർ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ വഴിയാത്രക്കാരിയുടെ മാലപൊട്ടിച്ചുകടന്ന കേസിലെ മൂന്നാം പ്രതിയും പിടിയിൽ. പനവേലി ഇരണൂർ ലാവണ്യ നിവാസിൽ സുധീർകുമാറിനെയാണ് (18) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 28ന് വൈകിട്ട് വല്ലം സ്വദേശിനിയുടെ മാലയാണ് മൂവർ സംഘം പൊട്ടിച്ച് കടന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.