joseph-johnson-62
ജോസഫ് ജോൺസൺ

പത്തനാപുരം: എതിരേ വന്ന ലോറിക്ക് സൈഡ് കൊടുക്കവേ റോഡരികിൽ മുറിച്ചിട്ടിരുന്ന തടിയിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. പിറവന്തൂർ വാഴത്തോപ്പ് കൊടിക്കാലായിൽ വീട്ടിൽ ജോസഫ് ജോൺസണാണ് (62) മരിച്ചത്. പുനലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി ഇന്നലെ രാവിലെ 9 മണിയോടെ പുനലൂർ-പത്തനാപുരം റോഡിൽ പിറവന്തൂർ ഗവ. മോഡൽ യു.പി സ്കൂളിനും വാഴത്തോപ്പ് ജംഗ്ഷനും ഇടയിലായിരുന്നു അപകടം. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ നിലയിൽ ജോസഫിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനലൂർ പൊലീസ് കേസെടുത്തു. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കകൾക്ക് വിട്ടുനൽകി.