photo
കൊയ്ത്തു ഉത്സവം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. കരുനാഗപ്പള്ളിയുടെ വിവിധയിടങ്ങളിലായി ഒന്നര ഏക്കറോളം സ്ഥലത്താണ് കർഷക കൂട്ടായ്മ കരനെൽകൃഷി നടത്തിയത്. കൃഷിഭവൻ സൗജന്യമായി നൽകിയ ഉമാ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. നെൽകൃഷിയുടെ വിളവെടുപ്പ് എ. എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, കാപ്പക്സ് ചെയർമാൻ പി .ആർ. വസന്തൻ, നഗരസഭാ ചെയർപേഴ്സൺ ഇ .സീനത്ത് ബഷീർ, കൗൺസിലർമാരായ എൻ .സി .ശ്രീകുമാർ, എം. ശോഭന, ബി .രമണിയമ്മ, സി. വിജയൻപിള്ള, ഷംസുദ്ദീൻ കുഞ്ഞ് ,സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി ടി .സുതൻ, കൃഷി ഓഫീസർ വീണാ വിജയൻ,ബി .സജീവൻ, മിനി, അലക്സ്, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.