 
പരവൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ഇ.എസ്.ഐ വാർഡിൽ വാഴവിളയിലെ കൊട്ടൂർ ക്ഷേത്രം - കാടുജാതി റോഡ് കോൺക്രീറ്റ് ചെയ്ത് യാത്രാ ദുരിതമകറ്റണമെന്ന് സ്ഥലവാസികൾ. വാഴവിളയിൽ നിന്ന് പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജിലേക്ക് പോകുന്നതിന് എളുപ്പമാർഗമായ ഈ മൺറോഡ് മഴക്കാലത്ത് കുഴിയും ചെളിവെള്ളവുമായി യാത്ര ചെയ്യാൻ കഴിയാത്ത വിധത്തിലാകും. ഇതോടെ സ്ഥലവാസികൾ ചുറ്റിക്കറങ്ങി ലക്ഷ്യസ്ഥാനത്ത് എത്തേണ്ട സ്ഥിതിയാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാല യാത്രയും ബുദ്ധിമുട്ടിലാണ്.