 
എഴുകോൺ: പ്രമുഖ കാഥികനും ഭാഷാ അദ്ധ്യാപകനുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം രൂപീകരിച്ച ഫൗണ്ടേഷൻ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. സമഗ്ര സംഭാവനയ്ക്കുള്ള കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം കാഥികൻ തേവർതോട്ടം സുകുമാരന് മന്ത്രി സമർപ്പിച്ചു.
സ്മൃതി മണ്ഡപ സമർപ്പണം പി.ഐഷാ പോറ്റി എം.എൽ.എ.യും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ. എബ്രഹാമും നിർവഹിച്ചു.
കഥാപ്രസംഗ രംഗത്ത് അറുപത് വർഷം പൂർത്തീകരിച്ച പ്രെഫ. വി. ഹർഷകുമാറിനെ ചടങ്ങിൽ ആദരിച്ചു. പുരസ്കാര ജേതാക്കൾക്കുള്ള പ്രശസ്തി പത്രങ്ങൾ പു.ക.സ ജില്ലാ സെക്രട്ടറി ഡോ. സി. ഉണ്ണിക്കൃഷ്ണനും പ്രസിഡന്റ് ബീനാ സജീവും സമർപ്പിച്ചു. മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ആർ. മുരളീധരൻ, ഡോ. വസന്തകുമാർ സാംബശിവൻ, ആർ.പ്രഭാകരൻ പിള്ള, ജി. ത്യാഗരാജൻ, കെ. ഓമനക്കുട്ടൻ, എം.പി. മനേക്ഷ, സുരേന്ദ്രൻ കടയ്ക്കോട്, കോട്ടാത്തല ശ്രീകുമാർ, ഇടക്കൊച്ചി സലിംകുമാർ, വി. മഹേഷ്, എഴുകോൺ സാംബശിവൻ തുടങ്ങിയവർ സംസാരിച്ചു.
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വി. സന്ദീപ് സ്വാഗതവും ജോ. സെക്രട്ടറി ഇരുമ്പനങ്ങാട് അനിൽ നന്ദിയും പറഞ്ഞു. ഫൗണ്ടേഷൻ നടത്തിയ ഓൺലൈൻ കഥാപ്രസംഗ മത്സര വിജയികൾക്കുള്ള കാഷ് അവാർഡും ഫലകങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സമ്മാനാർഹമായ കഥകൾ സ്മൃതി മണ്ഡപത്തിൽ അവതരിപ്പിച്ചു. രാവിലെ സ്മൃതി കുടീരത്തിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും മുൻ എം.എൽ.എ ബി. രാഘവൻ ഉദ്ഘാടനം ചെയ്തു. ആർ. ഗോപു കൃഷ്ണൻ, മുന്നൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പുരോഗമന കലാ സാഹിത്യസംഘം നെടുവത്തൂർ ഏരിയാ കമ്മിറ്റിയാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്.