
രണ്ടായിരത്തിലധികം മത്സ്യത്തൊഴിലാളികൾ താമസിച്ചിരുന്ന ഒരു ഗ്രാമത്തിലെ ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറി. ചൈനയിലെ ഷാങ്ഹായ്ക്ക് 40 മൈൽ കിഴക്കായി സ്ഥിതിചെയ്യുന്ന ഷെങ്‌സി ദ്വീപുകളിലൊന്നായ ഷെങ്‌ഷാൻ ദ്വീപിന്റെ വടക്കുഭാഗത്തുള്ള ഹൗട്ടോവാൻ എന്ന ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികളാണ് തങ്ങളുടെ ഗ്രാമം ഉപേക്ഷിച്ചുപോയത്. താമസക്കാർ ഉപേക്ഷിച്ച വീടുകളെ പതിയെ പതിയെ പച്ചപ്പ് ഏറ്റെടുത്തതോടെ പച്ച പുതച്ചു. ഇന്ന് ഇൗ ഗ്രാമം ലോകത്തിലെ തന്നെ ഏറ്റവും പച്ചപ്പുള്ള ഗ്രാമമാണ്. വിനോദ സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഹരിതഗ്രാമം. ഗ്രാമത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഭക്ഷണവും കുടിവെള്ളവും നൽകാനായി ഗ്രാമവാസികളിൽ ചിലർ മടങ്ങിയെത്തിയിട്ടുണ്ട്. ഇവർ തങ്ങളുടെ പഴയ വീടുകൾ ചെറിയ കച്ചവടകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്.