 
കൊല്ലം: മാസങ്ങളായി വെള്ളക്കെട്ടിലായ മയ്യനാട് ജന്മംകുളം പ്രദേശത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു. വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, ജന്മംകുളം ക്ഷേത്രം തുടങ്ങിയവ വെള്ളക്കെട്ടിലായതോടെ ജനങ്ങൾ ദുരിതത്തിലാണ്. കെട്ടിനിൽക്കുന്ന അഴുക്കുവെള്ളം മൂലം നാട്ടുകാർ പകർച്ചവ്യാധി ഭീഷണിയിലാണ്. അശാസ്ത്രീയമായ ഓട നിർമ്മാണമാണ് പ്രദേശത്തെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് പ്രവർത്തകർ ആരോപിച്ചു.
പ്രതിഷേധ സംഗമം കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ, ബി. ശങ്കരനാരായണപിള്ള, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി.വി. ഷിബു, ക്രിസ്റ്റി വിൽഫ്രഡ്, മയ്യനാട് സുനിൽ, വിൽസൺ കൊട്ടിയം, സുധീർ കൂട്ടുവിള, ലിജുലാൽ, ഷഹീർ പള്ളിത്തോട്ടം, വിപിൻ ജോസ്, ഷാജഹാൻ പാലയ്ക്കൽ, അജു ആന്റണി, ബോബൻ പുല്ലിച്ചിറ, അനസ് കൊട്ടിയം, സുധീർ മയ്യനാട്, ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.