death-body

പുനലൂർ: കല്ലടയാറ്റിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കറുത്ത് മെലിഞ്ഞ് ഏകദേശം 45നും 50 നും മദ്ധ്യേ പ്രായം തോന്നിക്കും. നീല ചെക്ക് ഷർട്ടും ചെഗുവേരയുടെ ചിത്രം പതിച്ച ചുവന്ന ലുങ്കിയുമാണ് വേഷം. പുനലൂർ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് എതിർവശത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം പഴക്കം തോന്നിക്കും. മുഖത്തും ചുണ്ടിലും മുറിവടയാളങ്ങളുണ്ട്. വിവരം ലഭിക്കുന്നവർ പുനലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 9846867955 (അനിൽകുമാർ, പുനലൂർ സി.ആർ.ഒ).