sndp-youth-movemnt
മുന്നാക്ക സംവരണ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ സംവരണ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചപ്പോൾ

കൊല്ലം: സംസ്ഥാനത്തെ ഉദ്യോഗ മേഖലയിലും സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പ്രവർത്തകർ പ്രതിഷേധിച്ചു.

സാമ്പത്തിക സംവരണത്തിനെതിരെ യൂത്ത് മൂവ്മെൻ്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ റെയിൽ സ്‌റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ചിന്നക്കട ശങ്കർ സ്ക്വയറിയിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ സാമ്പത്തിക സംവരണ ഉത്തരവ് കത്തിച്ചു.

യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ സെക്രട്ടറി പ്രതാപൻ, കേന്ദ്രസമിതി വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, അഭിലാഷ് പുതുച്ചിറ, ഹരി ശിവരാമൻ, ബൈജുലാൽ, വിനുരാജ്, എന്നിവർ നേതൃത്വം നൽകി.