youth
എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മുന്നാക്ക സാമ്പത്തിക സംവരണ ബില്ല് കത്തിക്കുന്നു

പത്തനാപുരം:എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ ഉത്തരവ് കത്തിച്ചുകൊണ്ട് യൂണിയൻ ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി.യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു.വി.ആമ്പാടി, യൂണിയൻ സെക്രട്ടറിയും സൈബർസേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ, യൂത്ത്മൂവ്മെന്റ് ജില്ലാ വൈസ് ചെയർമാൻ പ്രതിൻ പ്രദീപ്‌, ജോയിന്റ് സെക്രട്ടറി പ്രകാശ് കുമാർ, കൗൺസിലർ വി.റെജി എന്നിവർ പങ്കെടുത്തു.