 
കരുനാഗപ്പള്ളി :കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ തീരദേശ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാമാകുന്നു. വർഷങ്ങളായി ഗ്രാമപഞ്ചായത്തിലെ കായൽ തീരങ്ങളിൽ വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാറുണ്ട്. ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പരിധിയിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വരുന്നില്ല . എന്നാൽ ഇപ്പോൾ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പുളിക്കാമഠം ജംഗ്ഷന് സമീപം കുഴൽ കിണർ സ്ഥാപിക്കാനൊരുങ്ങുകയാണ്. കുഴൽകിണറിന്റെ നിർമ്മാണ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
പ്രദേശവാസികളുടെ പരാതിയിയ്ക്ക് പരിഹാരം
പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലും ടി.എസ് കനലിനോട് ചേർന്നു കിടക്കുന്ന വാർഡുകളിലും കുടിവെള്ളക്ഷാമം ഇതോടെ പരിഹരിക്കാൻ കഴിയും. . നിലവിൽ സംഘപ്പുര ജംഗ്ഷനിലുള്ള ഒരു കുഴൽ കിണറിൽ നിന്നാണ് നിന്നാണ് പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ആവിശ്യമായ വെള്ളം പമ്പ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഓരോ മേഖലകളിലേക്കും ആവിശ്യമായ വെള്ളം പമ്പ് ചെയ്യുന്നതിന് സമയം നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം എത്താൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. പ്രദേശവാസികളുടെ നിരന്തരമായ നിവേദനങ്ങളും പരാതികളുമാണ് പുതിയ കുഴൽ കിണർ സ്ഥാപിക്കൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത്.
പുതിയ ട്യൂബ് വെല്ലുകൾ സ്ഥാപിക്കുന്നതിനാവശ്യമായ തുക അനുവദിച്ചു. ഇത് കൂടാതെ രണ്ട് കുഴൽ കിണറുകൾ കൂടി പുതിയകാവിലും കാട്ടിൽകടവിലുമായി സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട് ഇതിന് ആവിശ്യമായ പദ്ധതി പ്രദേശങ്ങൾ ജല വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് പരിശോധന നടത്തി. കാട്ടിൽകടവിലെയും പുതിയകാവിലെയും ട്യൂബ് വെൽ നിർമാണം ഉടൻ ആരംഭിക്കും.
ആർ.രാമചന്ദ്രൻ എം.എൽ.എ