sanathanan-v-v-83

കൊല്ലം: ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജറായിരുന്ന മുണ്ടയ്ക്കൽ പ്രേം ജ്യോതിയിൽ വി.വി. സനാതനൻ (83) നിര്യാതനായി. സഹകരണ ബാങ്ക് ജീവനക്കാരുടെ ഏക സംഘടനയായിരുന്ന ഓൾ കേരള ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മാസിന്റെ സ്ഥാപക പ്രസിഡന്റ്, എൻ.എസ് ഹോസ്പിറ്റൽ സ്ഥാപക ഡയറക്ടർ ബോഡംഗം, കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ മുൻ ജില്ലാ പ്രസിഡന്റ്, വിദ്യാഭ്യാസ കാലത്ത് എ.ഐ.എസ്.എഫിന്റെ സംസ്ഥാന ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. വൈസ് മെൻ ഇന്റർനാഷണലിന്റെ ലെഫ്ടനന്റ് റീജിണൽ ഡയറക്ടറായിരുന്നു. നിലവിൽ റിട്ട. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് യൂണിയൻ പ്രസിഡന്റായിരുന്നു.

ഭാര്യ: പരേതയായ കെ. കമലാഭായി (സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ). മക്കൾ: കെ.എസ്. ജ്യോതി (ഡയറക്ടർ, എഫ്.ഐ.ബി), കെ.എസ്. പ്രമോദ് (മനേജർ, എസ്.ബി.ഐ), ഡോ. ബിനു രവി (സി.ഡബ്ല്യൂ.സി മെമ്പർ, എറണാകുളം). മരുമക്കൾ: കെ. രവി (എം.ഡി, റിമോടെക് കൺട്രക്ഷൻസ്, പൂനെ), എ.എസ്. ബീന (അദ്ധ്യാപിക, എസ്.എൻ.പബ്ലിക് സ്കൂൾ), എസ്. ഇന്ദു (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ).