photo
സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധം

കുണ്ടറ: മുന്നാക്ക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി മംഗലശേരിൽ, വൈസ് പ്രസിഡന്റ് വിശാൽ, സെക്രട്ടറി പെരുമ്പുഴ സന്തോഷ്, കമ്മിറ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.