santhosh-babu-51

പത്തനാപുരം: കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ഓവർസിയർ പിടവൂർ പുളിവിള പയ്യൂർ വീട്ടിൽ സന്തോഷ് ബാബു (51) ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സഹപ്രവർത്തകർ പത്തനാപുരത്തെ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെ.എസ്.ഇ.ബി പത്തനാപുരം സെക്ഷൻ ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിച്ചു. ഭാര്യ: ഉമാദേവി. മക്കൾ: അജയ് ബാബു, അനു സന്തോഷ്.