utuc-
കൊല്ലം റെയിൽവേ സ്റ്റേഷന് മുമ്പിൽ യു.ടി.യു.സി നടത്തിയ ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

 കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ യു.ടി.യു.സി ധർണ

കൊല്ലം: പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസാക്കാനും നിലവിലുള്ള സ്റ്റോപ്പുകൾ വെട്ടിക്കുറയ്‌ക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ മൂന്ന് പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസ് ആകുന്നതോടെ ഇടമൺ, തെന്മല സ്റ്റോപ്പുകൾ ഇല്ലാതാകും. പുനലൂർ - മധുര, പുനലൂർ - ഗുരുവായൂർ എന്നീ തീവണ്ടികളാണ് എക്‌സ്‌പ്രസ് തീവണ്ടികളായി പ്രഖ്യാപിക്കുന്നത്. ഇതുമൂലം ഇടമൺ, തെന്മല സ്റ്റോപ്പുകൾ ഇല്ലാതാകുന്നത് കിഴക്കൻ മേഖലയിൽ യാത്രാദുരിതത്തിനിടയാക്കും. ഇതുസംബന്ധിച്ച് മന്ത്രി, റെയിൽവേ അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. മയ്യനാട് സ്റ്റേഷനിൽ വേണാട് എക്‌സ്‌പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇനിയും നടപ്പാക്കിയിട്ടില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

യോഗത്തിൽ ടി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ. സുൽഫി, കെ. രത്നകുമാർ, സജി ഡി. ആനന്ദ്, കുരീപ്പുഴ മോഹനൻ, അജിത്ത് അനന്തകൃഷ്ണൻ, ചെങ്കുളം ശശി, തോമസ് ഫിലിപ്പ്, സദു പള്ളിത്തോട്ടം, എൽ. ബാബു, പീറ്റർ തുടങ്ങിയവർ സംസാരിച്ചു.