 
പുനലൂർ: തെന്മല പഞ്ചായത്തിലെ ചിറ്റാലംകോട്ട് നിർമ്മാണം പൂർത്തിയാക്കിയ പൊതുശ്മശാനവും പ്ലാസ്റ്റിക് ബെയ് ലിംഗ് യൂണിറ്റും മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി.ആർ.ബാലചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥ പിളള, പഞ്ചായത്ത് അംഗങ്ങളായ എസ്.സുനിൽകുമാർ, എ.ജോസഫ്, സുതാജ, മുംതാസ് ഷാജഹാൻ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു,സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രാസദ്, കോൺഗ്രസ് ഇടമൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.ടി.ഫിലിപ്പ്, ടി.ചന്ദ്രാനന്ദൻ,ജി.ശ്രീധരൻ പിളള, എൻ.കോമളകുമാർ, സൗമ്യ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.പ്രസാദ് നന്ദിയും പറഞ്ഞു..അഞ്ചൽ ബ്ലോക്ക് പഞ്ചായത്തും തെന്മല ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതികൾ വിഭാവനം ചെയ്തത്.