പരവൂർ: പരവൂർ നഗരസഭയിലെ 2015 - 20 കാലഘട്ടത്തെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കി 'വികസനരേഖ 2015 - 20' ചെയർമാൻ കെ.പി. കുറുപ്പ് സാഹിത്യകാരൻ കാഞ്ഞാവെളി വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആർ. ഷീബ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. യാക്കൂബ്, നഗരസഭാ സെക്രട്ടറി എൻ.കെ. വൃജ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ, പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥൻ ആർ. കുമാർ തുടങ്ങിയവർ പങ്കെടുത്തു.