പരവൂർ: കോൺഗ്രസ് നേതാവും കയർ കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്ന അഡ്വ. ജി. ശിവരാജപിള്ളയുടെ 18-ാം ചരമവാർഷികം കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ദയാബ്ജി ജംഗ്ഷനിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. ജയനാഥ്, സുരേഷ് കുമാർ, അനിൽ, പ്രേംജി, ലതാ മോഹൻദാസ്, എസ്. രാജി, ദീപക്ക്, ബാലാജി, എം. മണി, തുളസീധരൻ ആശാൻ, തുടങ്ങിയവർ സംസാരിച്ചു.