phot
എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ പുനലൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ജില്ലാ ട്രഷറർ ജോബോയ് പേരേര ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: റെയിൽവേയെ സ്വകാര്യവത്ക്കരിക്കാനുളള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക, സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിൻ സർവീസ് നിർത്തലാക്കാനുള്ള നടപടികളിൽ നിന്നും റെയിൽവേ അധികൃതർ പിൻതിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ പുനലൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ ജോബോയ് പേരേര ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, എൻ.ആർ.ഇ.ജി.വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.അനിമോൻ, ജെ.ഡേവിഡ്, ജെ.ജ്യോതികുമാർ, പി.കെ.മോഹനൻ, നവാസ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.