youth-congress
വാളയാർ നീതി നിഷേധത്തിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതീകാത്മക ആത്മഹത്യാ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി നിഷേധിച്ചതിനെതിരെ നീതിയുടെ ഒന്നാം ചരമവാർഷികം ആചരിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കുരുക്കിട്ട കയർ ഉയർത്തിപ്പിടിച്ച് പ്രതീകാത്മകമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് പ്രതിഷേധിച്ചത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, നവാസ് റഷാദി, ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, ഹർഷാദ് മുതിരപ്പറമ്പ്, അജു ചിന്നക്കട, ബിച്ചു കൊല്ലം, സച്ചിൻ പ്രതാപ്, മുബാറക് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.