
ഇരവിപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ആറുവർഷമായി ചികിത്സയിലായിരുന്ന മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു. കൊല്ലൂർവിള പള്ളിമുക്ക് ഹാപ്പി ഡെയിലിൽ പരേതരായ ഡോ. ഇസ്മായിൽ കുഞ്ഞിന്റെയും (റിട്ട. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ) ലത്തീഫാ ബീവിയുടെയും (റിട്ട. ഹെഡ്മിസ്ട്രസ്) മകനായ ഐ. നിസാമാണ് (റിയാസ് മെഡിക്കൽസ് പള്ളിമുക്ക്, 60) മരിച്ചത്.
പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിക്കടുത്തുവച്ച് നിസാം ഓടിച്ചിരുന്ന ബൈക്കിൽ ഓട്ടോ ഇടിച്ചായിരുന്നു അപകടം. വെല്ലൂർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. കബറടക്കം നടത്തി.
ഭാര്യ: ഡോ. സുലൈഖാ നിസാം, (എ.വി.എം ആയുർവേദ ഡിസ്പെൻസറി, പള്ളിമുക്ക്). മക്കൾ: ഡോ. എൻ. നിസാമോൾ (അയർലന്റ് ), ഡോ. എൻ. നിഹാസ് (ഇ.എസ്.ഐ ആശ്രാമം). മരുമക്കൾ: ഷെഫീക്ക് (അയർലന്റ്), ഡോ. ദിവീന (അനന്തപുരി ഹോസ്പിറ്റൽ, തിരുവനന്തപുരം).