 
കൊല്ലം : ഹഥ്റസ് പെൺകുട്ടിയുടെ നീതിനിഷേധത്തിനെതിരെ ചവറ നിയോജക മണ്ഡലം മഹിളാകോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി കോട്ട ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന ധർണ മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൊന്നമ്മാമഹേശൻ ഉദ്ഘാടനം ചെയ്തു. ചവറ നിയോജക മണ്ഡലംമഹിളാകോൺഗ്രസ് പ്രസിഡന്റ് ബേബി സലീന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൻമന ബാലകൃഷ്ണൻ ,കെ.സി .രവീന്ദ്രൻ ഷെമി,രാധമ്മ, അനിസ, ജിജി എന്നിവർപങ്കെടുത്തു.സുധ സ്വാഗതവും ,സുജ ഷിബു നന്ദിയും പറഞ്ഞു.