
കൊല്ലം: ജില്ലയിൽ ഇന്നലെ 316 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 311 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. ഇന്നലെ 722 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 6,260 ആയി.