office
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് സമുച്ചയം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ കൊച്ചസൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സാജൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ. അജയകുമാർ, മുൻ വൈസ് പ്രസിഡന്റ് എസ്. സരസമണി, അംഗങ്ങളായ ബിജി രാജേന്ദ്രൻ, റോയ്സൺ, കെ. നാസറുദ്ദീൻ, അമൃത, ഷീജ, മധുസൂദനൻ, സുലോചന, റംല ബഷീർ, രേഖ എസ്. ചന്ദ്രൻ, അരുൺ, ആർ. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് സ്വാഗതവും സെക്രട്ടറി ബിജു സി. നായർ നന്ദിയും പറഞ്ഞു.