gandhibhavan
ഗാന്ധിഭവനിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും

പത്തനാപുരം: ഗാന്ധിഭവനിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ സുജേഷ് ഹരിക്ക് ഗാന്ധിഭവന്റെ ഉപഹാരം നൽകി പുനലൂർ സോമരാജൻ ആദരിച്ചു. ഗാന്ധിഭവൻ അന്തേവാസികൾ ഉൾപ്പടെ അഞ്ചു കുഞ്ഞുങ്ങൾക്ക് ഡോ. വസന്തകുമാർ സാംബശിവൻ, സുജേഷ് ഹരി, ഡോ. വി.വിജേഷ്, പ്രസന്നാ രാജൻ എന്നിവർ ആദ്യാക്ഷരം പകർന്നുനൽകി. പെരുംകുളം ബാപ്പുജി സ്മാരക വായനശാല പ്രസിഡന്റ് പെരുംകുളം രാജീവ്‌, ഡോ. വി. വിജേഷ്, വിൻസന്റ് ഡാനിയൽ, അനന്തു തലവൂർ എന്നിവർ പ്രസംഗിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും എം.ടി. ബാവ നന്ദിയും പറഞ്ഞു.