 
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ രജിസ്ട്രാറായി നിയമിതനായ ഡോ. പി.എൻ. ദിലീപിനെ എസ്.എൻ.ഡി.പി യോഗം ടൗൺ കാവൽ 542-ാം ശാഖയുടെ ആഭിമുഖ്യത്തിൽ പൊന്നാടയും സ്നേഹോപഹാരവും നൽകി ആദരിച്ചു.
കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, മേഖലാ കൺവീനർ ആനേപ്പിൽ രമേശ്, ശാഖാ പ്രസിഡന്റ് തൊടിയിൽ രാജേന്ദ്രൻ, സെക്രട്ടറി ടി. സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഡി. രാജു, കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ. രാജേന്ദ്രൻ, എം. അജിത്ത്, ജെ. രാമചന്ദ്രൻ, ജെ. അനിൽ കുമാർ, ജി. സുരേഷ്, ആർ. സന്തോഷ്, വി. കിഷോർ എന്നിവർ രജിസ്ട്രാറുടെ വസതിയിൽ എത്തിയാണ് ആദരിച്ചത്.