chavara-sndp
എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് പ്രതിഷേധ ജ്വാല

ചവറ : പിന്നാക്ക ജന വിഭാഗങ്ങളുടെ അവകാശമായ സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റോസ് ആനന്ദ്, സെക്രട്ടറി ബിനു പള്ളികൊടി, സൈബർ സേന ചവറ യൂണിയൻ ചെയർമാൻ സിബു ലാൽ, കാരയിൽ അർജ്ജുൻ,അനീഷ്, വിനോദ്,വനിതാ സംഘം പ്രസിഡന്റ് അംബിക,വി. ചന്ദ്രൻ, വിശാൽ തുടങ്ങിയവർ നേതൃത്വം നൽകി.